Ticker

6/recent/ticker-posts

മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ രാജനും കുടുംബവും


ഒരു വർഷമായി മകനെ കണ്ടെ ത്താനുള്ള ഒരു പിതാവിൻ്റെ കരച്ചിലിനും വേദനക്കും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ പരിസമാപ്തി. കഴിഞ്ഞ ദിവസം രാത്രി ടൗൺ പോലീസ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്‌തു വരുന്നതിനിടയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്‌പദമായ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങൾ വെളിവാകുന്നത്. അഞ്ച് വർഷം മുമ്പ് ജോലി തേടി വിദേശത്ത് പോയ കല്ലാച്ചി സ്വദേശി ഋഷിരാജ് ആണ് ഈ യുവാവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

അഞ്ച് വർഷം മുമ്പ് ഗൾഫിൽ പോയ ഋഷിരാജ് നാലു വർഷംഅവിടെ ജോലി ചെയ്തു. ഒരു വർഷം മുൻപ് പാസ്പോർട്ടും വിസയുമായി ബ ന്ധപ്പെട്ട പ്രശ്‌നത്തിൽ പത്ത് ദിവസം വിദേശത്ത് ജയിലിൽ കിടന്നു. തുടർന്ന് മുംബെയിലേ ക്ക് വന്നു.

മുംബൈ, ചെന്നൈ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ കൂലിപ്പണി ചെയ്തു തെരു വിൽ കഴിയുകയാണെന്നും ഋഷിരാജ് പോലീ സിൽ വെളിപ്പെടുത്തി. ഈ അവസ്ഥയിൽ വീട്ടി ൽ പോകാൻ കഴിയില്ലെന്നും യുവാവ് പറഞ്ഞു.

തുടർന്ന് എഎസ്പെഐ ബിജു മോഹൻ കല്ലാച്ചിയിലുള്ള ഋഷിരാജിൻ്റെ അയൽവാസിയെ കണ്ടെത്തുകയും അതുവഴി ഇയാളുടെ അച്ഛനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. ഒരു വർഷത്തോളമായി മകനെ കുറിച്ച് വിവരം ഒന്നും ഇല്ലാതായതോടെ പിതാവ് രാജൻ നോർക്കയിലും മുഖ്യമന്ത്രിക്കും പോലീസിലും എല്ലാം പരാതി നൽകിയിരുന്നു. തുടർന്ന് നടപടിക്രമങ്ങൾക്കു ശേഷം ഋഷിരാജിനെ പിതാവിനൊപ്പം വിട്ടു.

Post a Comment

0 Comments