Ticker

6/recent/ticker-posts

കിണറ്റിൽ വീണ് യുവാവ് മരിച്ചു


കോടഞ്ചേരി: ഒമാനില്‍ നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് കോഴിക്കോട് കോടഞ്ചേരി മൈക്കാവില്‍ വീടിന് സമീപത്തെ പറമ്പിലെ കിണറില്‍ വീണ് മരിച്ചു. കൊടുങ്ങല്ലൂര്‍ ഒറ്റതൈക്കല്‍ മുഹമ്മദ് റാഷിദിന്റെ മകന്‍ ഷംജീര്‍ (36) ആണ് മരിച്ചത്.

ഒമാനില്‍ ജോലി ചെയ്യുന്ന ഷംജീര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി അവിടെ നിന്നും നേരിട്ട് കല്യാണ വീട്ടിലേക്ക് വരികയായിരുന്നു.  വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 10.45ഓടെയാണ് അപകടമുണ്ടായത്. കോടഞ്ചേരി മൈക്കാവ് ആനിക്കാട് കാര്‍ത്യാനിക്കാട്ട് ജേക്കബിന്‍റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനായാണ് ഷംജീര്‍ എത്തിയത്. കല്യാണ വീടിന്‍റെ സമീപത്തുള്ള പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് യുവാവ് വീണത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇവിടെയാണ് സൗകര്യമൊരുക്കിയിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കവേ അബദ്ധത്തില്‍ ഷംജീര്‍ അപകടത്തില്‍പ്പെടുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഷംജീറിനെ ഉടന്‍ തന്നെ പുറത്തെത്തിച്ച് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments