Ticker

6/recent/ticker-posts

ദുരിത പാതയായി പരപ്പൻപാറ–പയോണ റോഡ്


പുതുപ്പാടി: പരപ്പൻപാറ–പയോണ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ദുരിത പാതയായി. മലയോര മേഖലയിലെ കുടുംബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടുന്ന പ്രധാന പാതയാണ് പൊട്ടി പൊളിഞ്ഞു കിടക്കുന്നത്.

ഈങ്ങാപ്പുഴ എംജിഎം സ്കൂൾ, പുതുപ്പാടി ഗവ. സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാ‍ർഥികളും ഈ റോഡ് വഴിയാണ് പോകുന്നത്. ചെറിയൊരു മഴ പെയ്താൽ കുഴികളിൽ ചെളി നിറയും. ഈ സമയത്ത് ഇത് വഴി വാഹനങ്ങൾ പോകുമ്പോൾ ചെള്ളി വെള്ളം യാത്രക്കാരുടെ ദേഹത്ത് തെറിക്കും. 

റോഡ് അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ അത്യാവശ കാര്യങ്ങൾക്ക് പോലും വാഹനം വിളിച്ചാൽ കിട്ടാത്ത അവസ്ഥയാകും.

Post a Comment

0 Comments