Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ വൻതോതിൽ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ


തിരുവമ്പാടിയിൽ
വൻതോതിൽ കഞ്ചാവ് വേട്ട. തിരുവമ്പാടി - ഗെയ്റ്റുംപടി മുതിയൊട്ടുമ്മലിലെ വാടക വീട്ടിൽ നിന്നുമാണ് 1780 ഗ്രാം കഞ്ചാവ് പിടികൂടിയത്.

കൂടരഞ്ഞി സ്വദേശി അബീഷ്, കാരശ്ശേരി സ്വദേശി ജലീഷ് ബാബു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഓടിരക്ഷപ്പെട്ട കാരശ്ശേരി കൽപൂർ സ്വദേശി ഷെഫീക്കിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളാണ് വീട് വാടകക്ക് എടുത്തത് പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം പ്രതികളെ പോലീസ് പിടികൂടിയത്. സ്ഥലത്തുനിന്നും ഒരു കാറും രണ്ട് മോട്ടോർ സൈക്കിളും കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് പിടികൂടിയത്.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ റസാക്ക്, ഏസ് ഐ ബിജീഷ്,സീനിയർ സിപിഒമാരായ സുജിത്ത് കുമാർ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments