ഒരു മാസമായി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് കർഷകർ പരാതിപ്പെട്ടിരുന്നു. പലരുടെയും വളർത്തു മൃഗങ്ങളെ പുലി പിടിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ വന്യജീവി പതിഞ്ഞില്ല. വനം വകുപ്പ് അധികൃതർ കാൽപാടുകൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച വൈകിട്ട് കൂരിയാട് പ്രദേശത്ത് ലിന്റോ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കൂടു സ്ഥാപിച്ചത്.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ നേതൃത്വത്തിൽ പരുക്ക് പറ്റിയ വീട്ടമ്മയെ ഇന്നലെ സന്ദർശിച്ചിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇരയെ കെട്ടാതെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചതെന്നു കണ്ടത്. ഇത് ജനങ്ങളെ പറ്റിക്കാനുള്ള നീക്കം ആണെന്നു കർഷക കോൺഗ്രസ് ആരോപിച്ചു. തുടർന്ന് പീടികപ്പാറ ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റർ സുധീറിനെ കർഷക കോൺഗ്രസ് നേതാക്കൾ ഉപരോധിക്കുകയായിരുന്നു.
സിസിഎഫിന്റെ ഉത്തരവ് ഉണ്ടെങ്കിലേ ഇരയെ കൂട്ടിൽ കെട്ടാൻ സാധിക്കൂ എന്നാണ് വനപാലകർ പറഞ്ഞത്. എന്നാൽ ഇരയെ കൂട്ടിൽ കെട്ടാതെ ഉപരോധം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ കർഷക കോൺഗ്രസ് നേതാക്കൾ എത്തിയതോടെ ഫോറസ്റ്റ് ഡപ്യൂട്ടി ഗ്രേഡ് റേഞ്ചർ കെ.സുധീറുമായി ചർച്ച നടത്തി. ഒടുവിൽ രാത്രിയോടെ ഇരയെ കെട്ടി.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യു ഉൾപ്പെടെ കൂടുതൽ കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് എത്തി. രാത്രി 8ന് ഉപരോധ സമരം അവസാനിപ്പിച്ചു....
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.